Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Create New Jobs

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്‌​ടി​ക്കാ​ൻ നീ​ക്കം


ക​​​​ണ്ണൂ​​​​ർ: മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ പു​​​​തി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​ൻ നീ​​​​ക്കം. ഇ​​​​തി​​​​നു​​​​ള്ള പ്രൊ​​​​പ്പോ​​​​സ​​​​ൽ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഗ​​​​താ​​​​ഗ​​​​ത​​​​വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് ന​​​​ല്കി. 92 വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്ട​​​​ർ, 167 അ​​​​സി. വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്ട​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. 57 ക്ല​​​​ർ​​​​ക്കു​​​​മാ​​​​രു​​​​ടെ ത​​​​സ്തി​​​​ക​​​​യും പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. നേ​​​​ര​​​​ത്തേ ഇ​​​​തേ നീ​​​​ക്കം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പു​​​​തി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​ഞ്ഞ് ഫി​​​​നാ​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ത​​​​ട​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യം ‘ദീ​​​​പി​​​​ക’ വാ​​​​ർ​​​​ത്ത​​​​യാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ്, സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി തീ​​​​രാ​​​​നി​​​​രി​​​​ക്കേ പു​​​​തി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​സ്തി​​​​ക സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​ക സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും നി​​​​കു​​​​തി കു​​​​ടി​​​​ശി​​​​ക കു​​​​റ​​​​യ്ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ റ​​​​വ​​​​ന്യു റി​​​​ക്ക​​​​വ​​​​റി ആ​​​​രം​​​​ഭി​​​​ക്കാ​​​​നും റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ക​​​​ൾ കു​​​​റ​​​​യ്ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ൽ പു​​​​തി​​​​യ ത​​​​സ്തി​​​​ക ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പി​​​​ലെ ടെ​​​​ക്‌​​​​നി​​​​ക്ക​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ജോ​​​​ലി ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റ്, ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ്, ചെ​​​​ക്ക്പോ​​​​സ്റ്റ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യാ​​​​ണ്. ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റി​​​​നാ​​​​യി ഓ​​​​ട്ടോ​​​​മേറ്റ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​ൻ​​​​സ് ഉ​​​​ട​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങും.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ 26 എ​​​​ണ്ണ​​​​ത്തി​​​​ന്‍റെ ടെ​​​​ൻ​​​​ഡ​​​​ർ ഉ​​​​റ​​​​പ്പി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. 2025 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ടെ​​​​സ്റ്റിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ടെ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​നി​​​​യ​​​​മം. കേ​​​​ര​​​​ളം ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വ് തേ​​​​ടി​​​​യ​​​​തോ​​​​ടെ 2026 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ഓ​​​​ട്ടോ​​​​മേ​​​റ്റ​​​​ഡ് ടെ​​​​സ്റ്റ് ന​​​​ട​​​​ത്ത​​​​ണം.

ഇ​​​​തോ​​​​ടെ, വെ​​​​ഹി​​​​ക്കി​​​​ൾ​​​​മാ​​​​രു​​​​ടെ ഫി​​​​റ്റ്ന​​​​സ് ടെ​​​​സ്റ്റ് പ​​​​ണി പോ​​​​കും. ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് അ​​​​ക്രെ​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വ​​​​ർ ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​നി​​​​യ​​​​മം. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​വ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യാ​​​​ൽ വെ​​​​ഹി​​​​ക്കി​​​​ൾ​​​​ ഇൻസ്പെക്ടർമാ​​​​രു​​​​ടെ ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് ജോ​​​​ലി​​​​യും ഇ​​​​ല്ലാ​​​​താ​​​​കും.

ചെ​​​​ക്ക്പോ​​​​സ്റ്റ് പൂ​​​​ട്ടാ​​​​ൻ 2022 മു​​​​ത​​​​ൽ കേ​​​​ന്ദ്രം പ​​​​റ​​​​യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഗ​​​​താ​​​​ഗ​​​​മ​​​​ന്ത്രി ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ല. അ​​​​ഴി​​​​മ​​​​തി സ​​​​ഹി​​​​ക്കാ​​​​ൻ പ​​​​റ്റാ​​​​താ​​​​യ​​​​പ്പോ​​​​ൾ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഓ​​​​ർ​​​​ഡ​​​​ർ കൊ​​​​ണ്ടു​​​​വ​​​​ന്നു. 24 മ​​​​ണി​​​​ക്കൂ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ നി​​​​ർ​​​​ത്തി. 90 പേ​​​​ർ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ ഇ​​​​പ്പോ​​​​ൾ 30 പേ​​​​ർ മ​​​​തി. നി​​​​ല​​​​വി​​​​ൽ, ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ​​​​ണി​​​​യി​​​​ല്ല. നി​​​​ല​​​​വി​​​​ലു​​​​ള്ള ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ മ​​​​റ​​​​ച്ചു​​​​വ​​​​ച്ചാ​​​​ണ് പു​​​​തി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം.

Latest News

Corehub Up